Tuesday, December 10, 2013

ഫാത്തിമ ബീവി (റ) വിന്‍റെ നിക്കാഹിനു മുന്‍പ് നബി [സ] കൊടുത്ത 14 ഉപദേശങ്ങൾ

ഫാത്തിമ ബീവി (رضي الله عنها) വിന്‍റെ നിക്കാഹിനു മുന്‍പ് നബി  ( കൊടുത്ത  14  ഉപദേശങ്ങളാണ് താഴെ കൊടുക്കുന്നത്. 






  1.  ഭര്‍ത്താവിനു അനുസരണയില്ലാത്തഅഹങ്കാരിയായി നീ മാറരുത്.അങ്ങനെ മാറിയാല്‍ റബ്ബ് നിന്നെ ദാരിദ്രം കൊണ്ട് ശിക്ഷിക്കും.
  2.  ഭര്‍ത്താവിന്റെ അനുവാദമില്ലാതെ പുറത്തു പോകരുത്. ഇനിയെങ്ങാനും അങ്ങനെ പോയാല്‍ പോകുന്ന സ്ഥലങ്ങളിലെ ജീവികളെല്ലാം നിന്നെ ശപിക്കും.
  3.  ഭര്‍ത്താവ് കടന്നു വരുമ്പോഴോ, എവിടെക്കെങ്കിലും പുരപ്പെടുംപോഴോ മുഖം കറുപ്പിക്കാന്‍ പാടില്ല.
  4.  ഭര്‍ത്താവിന്റെ മുഖത്തു നോക്കിയിട്ട് ഇതു വരെ നിങ്ങളില്‍ നിന്നും ഒരു നന്മയും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു പോകരുത്.അങ്ങനെ പറഞ്ഞാല്‍ നിക്കാഹ് കഴിഞ്ഞു ആ നിമിഷം വരെ നീ ചെയ്ത എല്ലാ നന്മയും ബാതിലായി പോകും.
  5.  ഒരു തരത്തിലും ഭര്‍ത്താവിനെ വേദനിപ്പിക്കാന്‍ പാടില്ല. 
  6.  ഭര്‍ത്താവു നിന്നെ വിളിക്കുകയാണെങ്കില്‍ എവിടെയായിരുന്നാലും നീ മറുപടി കൊടുക്കണം.അല്ലെങ്കില്‍ ആ കാരണത്താല്‍ നിന്റെ ഇബാദത്തുകള്‍ മുഴുവന്‍ ഭര്‍ത്താവിനു നല്‍കപ്പെടുന്നതാണ്. 
  7.  ഭര്‍ത്താവിന്റെ പൊരുത്തത്തോടെ നിനക്ക് പ്രസവിക്കാനായാല്‍, നിന്റെ ശരീരത്തിലെ ഓരോ രോമങ്ങളുടെ അളവനുസരിച്ച് നിനക്ക് അല്ലാഹു പ്രതിഫലം നല്‍കുന്നതാണ്.
  8.  ഭര്‍ത്താവിന്റെ പൊരുത്തത്തോടെ 2 വയസ്സ് വരെ നിന്റെ കുഞ്ഞിനു നീ മുലപ്പാല് കൊടുക്കണം.എങ്കില്‍ 1000 ശഹീദിന്റെ കൂലി നിനക്ക് അള്ളാഹു നല്‍കുന്നതാണ്. 
  9.  റുകൂഹും സുജൂടും ഒഴിച്ച് ബാക്കിയുല്ലെതെല്ലാം നിനക്ക് ഭര്‍ത്താവിനു മുന്നില്‍ ചെയ്യാവുന്നതാണ്.
  10.  നീ ഭര്‍ത്താവിനെ സ്നേഹിക്കുമ്പോള്‍ നിനക്ക് അനുഗ്രഹങ്ങളും വെറുത്താല്‍ അല്ലാഹുവിന്റെ ശാപവും വര്ഷിക്കുന്നതാണ്.
  11.  ഭര്‍ത്താവിനെ സന്തോഷിപ്പിച്ചാല്‍ 10 നന്മകളെ നിനക്കായി എഴുതുകയും, 70 തിന്മ നിന്നില്‍ നിന്നും മായ്ച്ചു കളയുന്നതുമാണ്.
  12.  നീ ഭര്‍ത്താവിന്റെ പോരുത്തതില്‍ വേണം മരിക്കാന്‍ എന്നാല്‍ നിനക്ക് അല്ലാഹുവിന്റെ സ്വര്‍ഗമുണ്ട്.
  13.  ഭര്‍ത്താവിനോടുള്ള വാക്കുകളും നോട്ടങ്ങളും സ്നേഹം അതികരിപ്പിക്കുന്നതാകണം.
  14.  ഈ ഉപദേശങ്ങള്‍ മരിക്കുന്നതിനു മുന്‍പ് നീ മറ്റുള്ളവര്‍ക്ക് എത്തിക്കണം.



ഈ 14 കാര്യങ്ങളും സ്വന്തം മകളുടെ കല്യാണത്തിന് മുൻബ് അവളോട് പറയൽ 

ഓരോ പിതാവിന്റെയും കടമയാണ് ..... നാഥൻ തുണക്കട്ടെ , ആമീൻ 

If you enjoyed this post, please support the blog below. It's FREE!
Get the latest Articles for FREE by subscribing to My Facebook And Twitter.


   






Anees

No comments:

Post a Comment